മൂര്‍ക്കനാട് ചിനാലിയ ഫുട്ബോള്‍ ക്ലബിന്റെ 18-ാമത് ഫുട്ബോള്‍ മേളയില്‍ സ്റ്റാഗ്സ് കാരമുക്ക് ജേതാക്കളായി
മൂര്‍ക്കനാട്: ചിനാലിയ ഫുട്ബോള്‍ ക്ലബിന്റെ 18-ാമത് ഫുട്ബോള്‍ മേളയില്‍ സ്റ്റാഗ്സ് കാരമുക്ക് ജേതാക്കളായി. മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്ക്കൂള് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായവര്‍ക്കു ക്ലബ് പ്രസിഡന്റ് എ.ഐ. മുഹമ്മദ് മുജീബ്, ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍മാരായ നെസീമ കുഞ്ഞുമോന്, മായ അജയന് എന്നിവര്‍ ചേര്‍ന്നു സമ്മാനങ്ങള്‍ നല്കി. മൂര്‍ക്കനാട് നിന്നും ഇന്റര്‍നാഷനല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയ ജെയ്മോള്‍ ജോസഫ്, ഷെബിന്‍ ആന്റോ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പരിപാടിക്കു മൂര്‍ക്കനാട് ചിനാലിയ ക്ലബ് സെക്രട്ടറി സി.വി. മണികണ്ഠന്, കമ്മിറ്റിയംഗം റെനില്‍ പൊയ്യാറ എന്നിവര്‍ പ്രസംഗിച്ചു. ഫൈനല്‍ മത്സരത്തില്‍ എബിഎം കാട്ടൂരിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണു സ്റ്റാഗ്സ് കാരമുക്ക് വിജയിച്ചത്.

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി