മാള ബ്ലോക്ക് പഞ്ചായത്തിനു കീഴിലുളള ആളൂര്‍ പിഎച്ച്സി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കും-മന്ത്രി ഡോ. ആര്. ബിന്ദു

ആളൂര്‍: മാള ബ്ലോക്ക് പഞ്ചായത്തിനു കീഴിലുളള ആളൂര്‍ പിഎച്ച്സി ആളൂര്‍ ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. പിഎച്ച്സിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടിയാണു തീരുമാനം. പഞ്ചായത്ത് ഡയറക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നു മന്ത്രി വ്യക്തമാക്കി. ഇതോടെ പിഎച്ച്സിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കാര്യക്ഷമമായ നടത്തിപ്പിനും പഞ്ചായത്തിനു നേരിട്ട് ഇടപെടാനാകും.