താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ മതബോധന വിദ്യാര്‍ഥികള്‍ പരിസ്ഥിതിദിനം ആചരിച്ചു
താഴെക്കാട്: ‘നല്ല നൂറ് വര്ഷത്തേക്കായ് ഇന്നൊരു തൈ നടാം’ എന്ന മുദ്രാവാക്യത്തോടെ ലോക പരിസ്ഥിതിദിനത്തില്‍ താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയത്തിലെ മതബോധന വിദ്യാര്‍ഥികള്‍ പരിസ്ഥിതിദിനം ആചരിച്ചു. ആര്‍ച്ച് പ്രീസ്റ്റ് റവ.ഫാ. ലാസര്‍ കുറ്റിക്കാടന്‍ ഒന്നാം ക്ലാസിലെ കുട്ടിക്ക് വൃക്ഷതൈ നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. 450 കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു. അസി. വികാരി ഫാ. സിബിന് വാഴപ്പിള്ളി, ഹെഡ്മാസ്റ്റര് ബെന്സന് തെക്കേത്തല, ബ്രദര്‍ തോംസണ്‍, കണ്‍വീനര്‍ സി.പി. ജോണ്സണ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു