കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നടലും 68 കുടുംബ സമ്മേളന യൂണിറ്റുകളിലേക്ക് വൃക്ഷതൈ വിതരണവും
ഇരിങ്ങാലക്കുട: പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ പള്ളിയങ്കണത്തില്‍ വൃക്ഷതൈകള്‍ നടുകയും, 68 കുടുംബ സമ്മേളന യൂണിറ്റുകളിലേക്ക് വൃക്ഷതൈകളും പച്ചക്കറി വിത്തുകളുടെ കിറ്റുകളും വിതരണം ചെയ്തു. വികാരി റവ.ഫാ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ സിഎല്‍സി വര്‍ക്കിംഗ് ഡയറക്ടര്‍ റവ ഫാ. അനൂപ് പാട്ടത്തില്‍ അധ്യക്ഷത വഹിച്ചു. കൈക്കാരന്മാരായ അഡ്വ. ഹോബി ജോളി, കുരിയന്‍ വെള്ളാനിക്കാരന്‍, ജെയ്ഫിന് ഫ്രാന്‍സിസ്, ഏകോപന സമിതി പ്രസിഡന്റ് ഷാജന് കണ്ടംകുളത്തി, സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍ എന്നിവര്‍ തൈകള്‍ നട്ടു. യൂണിറ്റ് പ്രസിഡന്റ് ക്ലിന്‍സ് പോളി, ഫൊറോന സിഎല്‍സി ഓര്‍ഗനൈസര്‍ ജിജു കോട്ടോളി, രൂപത കോര്‍ഡിനേറ്റര്‍ ഡേവിസ് ഷാജു, പ്രഫഷണല്‍ സിഎല്‍സി ട്രഷറര്‍ ഫ്രാന്‍സിസ് കീറ്റിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു