പരിസ്ഥിതി ദിനത്തില്‍ സൈക്കിളുകള്‍ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളജിലെ തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സൈക്കിള്‍ ചലഞ്ചുവഴി സമാഹരിച്ച ഇരുപതോളം സൈക്കിളുകള്‍ പരിസ്ഥിതിദിനത്തില്‍ വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഫാ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍, ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഫാ. ജോയ് പീണിക്കപറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ പ്രഫ. മുവിഷ് മുരളി, ഡോ. സുരേഷ് ഗോവിന്ദ്, തവനിഷ് സ്റ്റുഡന്റ് പ്രസിഡന്റ് ആന്റണി, സെക്രട്ടറി ഏയ്ഞ്ചല്‍ ജോണ്‍, മെറിന്, അശ്വതി, ജഗന്, ഹാദി എന്നിവരും അമ്പതോളം തവനിഷ് വളണ്ടിയേഴ്സും പങ്കെടുത്തു.

ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
ആര്‍സിഐ അംഗീകൃത കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
സെന്റ് ജോസഫ്സ് കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് അസോസിയേഷന് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് പരിശീലനം