മരങ്ങള്‍ മുറിച്ചുമാറ്റണം
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായി നില്ക്കുന്ന മരങ്ങളും ചില്ലകളും ഉടമസ്ഥര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മുറിച്ചുനീക്കണമെന്ന് പഞ്ചായത്ത് അറിയിച്ചു. വൈദ്യുതിലൈനുകള്‍ക്ക് ഭീഷണിയായ മരച്ചില്ലകള്‍ മുറിക്കുന്നത് കെഎസ്ഇബി ജീവനക്കാരുടെ സഹകരണത്തോടെ ചെയ്യണം. നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മരങ്ങള്‍ വീണുണ്ടാകുന്ന നഷ്ടം അതത് ഉടമകള്‍ വഹിക്കേണ്ടി വരുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.