ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജന്റെ സേവനം ലഭ്യമാക്കണം: സിപിഐ
ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് എത്തുന്ന മൃതദേഹങ്ങളില്‍ പലതും തുടര്‍നടപടികള്‍ക്കു വേണ്ടി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ടി വരികയും, മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങളും, നാട്ടുകാരും വിഷമഘട്ടത്തില്‍ ആകുന്ന സാഹചര്യമാണ് നിലവിലുള്ളത്. താലൂക്ക് ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജന്റെ സേവനം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടനെ സ്വീകരിക്കണമെന്ന് ടൗണ്‍ ലോക്കല്‍ കമ്മിറ്റി സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ട സമ്മേളനത്തെ അഡ്വക്കേറ്റ് രാജേഷ് തമ്പാന്, കെ.സി. മോഹന്‍ലാല്‍, ശോഭന മനോജ് എന്നിവര്‍ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു, മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.സി. രമണന്, കെ.വി. രാമകൃഷ്ണന്, കെ.സി. ബിജു എന്നിവര്‍ പ്രസംഗിച്ചു. ബെന്നി വിന്‍സെന്റ്, വി.എസ്. വസന്തന്, വര്ധനന് പുളിക്കല്‍, ശോഭന മനോജ്, കെ.സി. ശിവരാമന്, വി.കെ. സരിത, അഡ്വ. ജിഷ ജോബി, അഡ്വ. അജയ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. 13 അംഗ ലോക്കല്‍ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. കെ.എസ്. പ്രസാദ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും, കെ.സി. മോഹന്‍ലാലിനെ അസിസ്റ്റന്റ് സെക്രട്ടറിയായും ലോക്കല്‍ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു.