പാടശേഖരങ്ങളിലെ ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
കാറളം: സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പാടശേഖരങ്ങളിലെ ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഉദ്ഘാടനം കാറളം ഗ്രാമപഞ്ചായത്ത് ചെമ്മണ്ട കായല്‍ കൊടുന്തറ കാപ്പ് പറുംപാടശേഖര പരിസരത്ത് ഇരിങ്ങാലക്കുട ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. മോഹനന് വലിയാട്ടില്‍, രമേഷ്, ടി.എസ്. ശശികുമാര്‍, ലൈജു ആന്റണി, വൃന്ദ അജിത്കുമാര്‍, ബിന്ദു പ്രദീപ്, സുനില്‍ മാനാന്ത്ര, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാജാ ജോസ് പി, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.എം. ജിബിന, കൃഷി ഓഫീസര്‍ കെ.കെ. വത്സല തുടങ്ങിയവര്‍ പ്രസംഗിച്ചു.