പട്ടേപ്പാടം ക്ഷീരസംഘം: എല്‍ഡിഎഫ് മുന്നണിക്ക് ജയം

പട്ടേപ്പാടം: പട്ടേപ്പാടം ക്ഷീരോത്പാദക സഹകരണസംഘം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വം നല്കുന്ന സഹകരണമുന്നണി ജയിച്ചു. പ്രസിഡന്റായി സിപിഎമ്മിലെ ജയന്തി ഗോപിയും വൈസ് പ്രസിഡന്റായി സുധീര്‍ ഇല്ലത്തുപറമ്പിലും തെരഞ്ഞെടുക്കപ്പെട്ടു. കെ.എ. വത്സന്, സി.ഒ. ജോസ്, ഫസീല, രാമകൃഷ്ണന്, ആരിഫ അലി, കെ.പി. രാമന്, ഫാറൂഖ് എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍. സ്വീകരണയോഗത്തില്‍ എന്‍.കെ. അരവിന്ദാക്ഷന്, ടി.എസ്. സജീവന്, വി.എന്‍. വിനയന്, കെ.കെ. സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.