പടിയൂര്‍ പഞ്ചായത്തിലെ പഠനോപകരണ വിതരണവും ആദരിക്കലും

പടിയൂര്‍: പഞ്ചായത്തിലെ 104-ാം ബൂത്തിലെ സൗഹൃദ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി 56 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു. ഭൂതകാലത്തേക്ക് ഉള്‍വലിയുന്ന കടല്‍ കവിതാ സമാഹാരത്തിന്റെ രചയിതാവ് ഫസല്‍ ബിനാലിയെ ആദരിച്ചു. ഐ.കെ. ശിവജ്ഞാനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എ. ഷൗക്കത്തലി, ഒ.എന്‍. ഹരിദാസ് സിയുസി, പ്രസിഡന്റ് സാജിത സിദ്ദിഖ്, സെക്രട്ടറി ജാസ്മിന് ഷിഹാബ്, റെജിന ഇസ്ഹാഖ് എന്നിവര്‍ പ്രസംഗിച്ചു.