കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലിത്തകര്‍ത്തതില്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പിണറായി വിജയന്റെ കോലം കത്തിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ ആക്രമണം നടത്തുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ ഉദഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സിജു യോഹന്നാന് അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ വിജയന് ഇളയേടത്ത്, എ.സി. സുരേഷ്, വി.സി. വര്‍ഗീസ്, ജോസ് മാമ്പിള്ളി, പോള്‍ കരുമാലിക്കല്‍, ജസ്റ്റിന് ജോണ്‍, കുര്യന് ജോസഫ്, ഭരതന് പൊന്തേങ്കണ്ടത്ത്, ബിജു പോള്‍ അക്കരക്കാരന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലന്‍, ജില്ലാ സെക്രട്ടറി ആസറുദീന് കളക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.

എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി