പിണറായി വിജയന് രാജിവെക്കണം എന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി
ഇരിങ്ങാലക്കുട: പിണറായി വിജയന് രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിയോജകമണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി. മഹിള കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിന് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് രഞ്ജിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ലീന ഡേവീസ്, നിയോജകമണ്ഡലം ഭാരവാഹികള്‍ ആയ ആമിന അബ്ദുല്‍കാദര്‍, ഷീബ നാരായണന്, ശാലിനി ഉണ്ണികൃഷ്ണന്, റോസിലി ഫ്രാന്‍സിസ്, മിനി പോളി, പ്രമീള അശോകന്, രേഖ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ് സ്വാഗതവും മിനി ജോണ്സണ് നന്ദിയും പറഞ്ഞു. യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഹാജിറ റഷീദ്, സുനിത സുബ്രഹ്മണ്യന്, ഓമന വില്‍സണ്‍, പദ്മജ രാജേന്ദ്രന്, ഇന്ദിര ഭാസി, സ്വപ്ന, ജോര്‍ജ്, സിന്ധു അജയന്, മോളി പീയൂസ് എന്നിവര്‍ നേതൃത്വം നല്കി.