ജോലിയില്‍നിന്ന് വിരമിച്ച ടി.എസ്. സജീവന്, കെ.കെ. സാബു എന്നിവരെ ആദരിച്ചു
പട്ടേപ്പാടം: പുല്ലൂറ്റ് ടിഡിപി യോഗം യുപി സ്കൂളില്‍നിന്ന് വിരമിച്ച വേളൂക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റും കര്‍ഷകസംഘം നേതാവുമായ ടി.എസ്. സജീവന്, പോലീസ് സേനയില്‍ സബ് ഇന്‍സ്പെക്ടര്‍ പദവിയില്‍നിന്ന് വിരമിച്ച കെ.കെ. സാബു എന്നിവരെ ജന്മനാട്ടില് ആദരിച്ചു. പട്ടേപ്പാടം എകെജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ എസ്എന്‍ഡിപി ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബിബിന്‍ തുടിയത്ത്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, സിപിഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍, ടി.ജി. ശങ്കരനാരായണന്, പി.എന്‍. ലക്ഷ്മണന്, കെ.എല്‍. ജോസ്, എന്‍.കെ. അരവിന്ദാക്ഷന്, യൂസഫ് കൊടകര പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു