വലിയുല്ലാഹി അന്ത്രുപ്പാപ്പയുടെ 23ാം ആണ്ടുനേര്‍ച്ചയ്ക്ക് തുടക്കമായി
കരൂപ്പടന്ന: വലിയുല്ലാഹി അന്ത്രുപ്പാപ്പയുടെ 23ാം ആണ്ടുനേര്‍ച്ചയുടെ ഭാഗമായുള്ള പരിപാടികള്‍ തുടങ്ങി. പതാക ഉയര്‍ത്തല്‍ സ്വാഗതസംഘം ചെയര്മാന് സി.ഐ. അബ്ദുല്‍ അസീസ് ഹാജി നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സംഗമം റേഞ്ച് പ്രസിഡന്റ് സി.പി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ റേഞ്ച് പരീക്ഷാ ബോര്‍ഡ് ചെയര്മാന് ടി. മുഹമ്മദ്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.ജെ. അബീല്‍ ആമുഖപ്രസംഗവും അബ്ദുന്നാസ്വിര്‍ സഅദി പാതിരമണ്ണ മുഖ്യപ്രഭാഷണവും നടത്തി. പി.കെ.എം. അഷ്റഫ്, എ.എം. ഷാജഹാന്, നജീബ് അസ്ഹരി, അബ്ദുസ്സമദ് ദാരിമി, കെ.എ. മുഹമ്മദ് ഫൈസി, കെ.എസ്. ഹൈദര്‍ അലി, അജ്മല്‍ ദാരിമി, വെള്ളാങ്കല്ലൂര്‍ മഹല്ല് ഖത്തീബ് ഉസ്താദ് അബ്ദുള്‍ നാസിര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പതിനയ്യായിരം പേര്‍ക്ക് വിതരണം ചെയ്യുന്ന നേര്ച്ചഭക്ഷണത്തിനുള്ള ഫണ്ടിന്റെ ഉദ്ഘാടനം അബ്ദുല്‍ ഹാജി, പി.എം. അബ്ദുല്‍ ജബ്ബാര്‍ സാഹിബ് എന്നിവരില്‍നിന്ന് ഫണ്ട് സ്വീകരിച്ച് നിര്‍വഹിച്ചു. ആണ്ടുനേര്‍ച്ചയുടെ ഭാഗമായി 22 മുതല്‍ 26 വരെ ഉദ്ഘാടന സമ്മേളനം, മജ്ലിസുന്നൂര് ആത്മീയസംഗമം, ഖത്മുല് ഖുര്‍ആന്‍, ഗൃഹസന്ദര്‍ശനം, പ്രവര്‍ത്തകസംഗമം, സമസ്ത സ്ഥാപകദിനം, ഖുര്‍ആന്‍ പ്രതിഭയെ കണ്ടെത്തല്‍, സിയാറത്ത് യാത്ര, മതപ്രഭാഷണം, മൗലിദ് പാരായണം, അന്നദാനം, സമാപന ദുആ സമ്മേളനം തുടങ്ങിയ പരിപാടികള്‍ ഉണ്ടാകുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.