തിരുവോണനാളുകളില്‍ സ്വന്തം മുറ്റത്ത് പൂക്കള്‍ ഒരുക്കാന്‍ ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 35
ഇരിങ്ങാലക്കുട: തിരുവോണനാളുകളില്‍ അന്യസംസ്ഥാന പൂക്കളെ ആശ്രയിക്കാതെ സ്വന്തം മുറ്റത്ത് പൂക്കള്‍ ഒരുക്കാന്‍ ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 35. സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹായത്തോടെ 10 സെന്റ് സ്ഥലത്ത് 1000 ചെണ്ടുമല്ലി തൈകള്‍ നടുകയാണ്. കഴിഞ്ഞ സീസണില്‍ പച്ചക്കറി കൃഷി ചെയ്ത് മിതമായ നിരക്കില്‍ ജൈവ പച്ചക്കറി പ്രദേശവാസികള്‍ക്ക് നല്‍കിയിരുന്നു. മണ്ണ് കിളച്ച് വാരം എടുത്തു ജൈവ വളം ഇട്ട് മള്‍ച്ചിങ് പൊതിഞ്ഞതിന് ശേഷം തൈകള്‍ നട്ട് ആധുനിക രീതിയില്‍ ആണ് കൃഷി ചെയ്യുന്നത്. വാര്‍ഡ് കൗണ്‍സിലറും നഗരസഭ ക്ഷേമകാര്യ ചെയര്‍മനുമായ സി.സി. ഷിബിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പൊറത്തിശേരി കൃഷിഭവന് ഓഫീസര്‍ അന്‍സി മുഖ്യാതിഥിയായി. യുവജന കമ്മീഷന് ജില്ല കോര്‍ഡിനേറ്റര്‍ ശ്രീലാല്‍, തൊഴിലുറപ്പ് വിഭാഗം എന്‍ജിനീയര്‍ സിജിന്‍, സുനിത പ്രദീപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വി.എസ്. സജി സ്വാഗതവും ശോഭന ടീച്ചര്‍ നന്ദിയും പറഞ്ഞു. തൊഴിലുറപ്പ് മേറ്റ് ബീന കാടശേരി, ആശ വര്‍ക്കര്‍ ഷിജി അനിലന്‍, ലിജി സുനില്‍, ഷീജ നോക്കര, ബേബി മണപ്പെട്ടി എന്നിവര്‍ നേതൃത്വം നല്കി.