സര്‍ക്കാര്‍ ആശുപത്രിയിലെ ഒപി ടിക്കറ്റ് നിയന്ത്രണം പിന്‍വലിക്കണം-സിപിഐ
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ അപ്രഖ്യാപിത ഒപി ടിക്കറ്റ് നിയന്ത്രണം പിന്‍വലിക്കണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഒപി സമയം രാവിലെ എട്ടു മണിമുതല്‍ 12.30 വരെ ആയിരിക്കെ വിവിധ പ്രദേശങ്ങളില്‍ നിന്നും ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികള്‍ ഇതുമൂലം മടങ്ങിപോകേണ്ടതായും, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ടതായും വരുന്നു. രോഗികള്‍ വരി നിന്ന് ഒപി ടിക്കറ്റെടുക്കാന്‍ ചെല്ലുമ്പോഴാണ് ടോക്കന്‍ കഴിഞ്ഞു’ ഇനി ഡോക്ടറെ കാണുവാന്‍ കഴിയില്ല എന്നറിയുന്നത്, കണ്ണിന്റെ ഒപിയില്‍ 60 പേരെയും, ചെവിയുടെ ഒപിയില്‍ 30 പേരെയും നോക്കുവാനെ സാധിക്കൂ എന്ന നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകളൊന്നും ഇതു സംബന്ധിച്ച് നിലവിലില്ല. ഈ നിയന്ത്രണം അടിയന്തിരമായി പിന്‍വലിച്ച് ചികിത്സ തേടിയെത്തുന്ന മുഴുവന്‍ രോഗികള്‍ക്കും ചികിത്സാ സൗകര്യം ഉറപ്പുവരുത്തണെമെന്നും സിപിഐ മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു.

എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി