ക്ലാസിക്കല്‍ കലകളുടെ സ്വാധീനമാണ് ഇരിങ്ങാലക്കുടയുടെ വേറിട്ട പൈതൃകത്തിന് അടിസ്ഥാനം-ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ
ഇരിങ്ങാലക്കുട: ക്ലാസിക്കല്‍ കലകളുടെ സ്വാധീനമാണ് ഇരിങ്ങാലക്കുടയുടെ വേറിട്ട പൈതൃകത്തിന് അടിസ്ഥാനമെന്ന് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ പ്രമുഖ കഥകളി, കൂത്ത്, കൂടിയാട്ടം, കലാകാരന്മാരെ ആദരിക്കുന്ന ആചാര്യവന്ദനം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാനിലയം പരമേശ്വരന് ആശാന്, അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ , കപില, കല ഗോകുല്‍ദാസ് എന്നിവരെ ആദരിച്ചു. യോഗത്തിന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, ഡിസിപ്ലിന്‍ കമ്മിറ്റി ചെയര്മാന് സന്തോഷ് ബോബന് എന്നിവര്‍ പ്രസംഗിച്ചു.