നടവരമ്പ് കല്ലംകുന്ന് ഭാഗത്തുള്ള കണ്ണന്‍പോയ്ചിറ പാടശേഖരത്തില്‍ ഞാറു നടീല്‍
നടവരമ്പ്: കാലാവസ്ഥ വ്യതിയാനം മൂലം നെല്‍കൃഷിയില്‍ പൊടിവിത നടത്താന്‍ സാധിക്കാതിരുന്ന 20 ഏക്കറോളം വരുന്ന സ്ഥലത്ത് ഞാറു നടീല്‍ ആരംഭിച്ചു. നടവരമ്പ് കല്ലംകുന്ന് ഭാഗത്തുള്ള കണ്ണന്‍പോയ്ചിറ പാടശേഖരത്തില്‍ നടന്ന ഞാറുനടീല്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ. ധനീഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ കമ്മിറ്റി ചെയര്മാന് ബിബിന്‍ തുടിയത്ത്, വാര്‍ഡ് മെമ്പര്‍മാരായ പി.എം. ഗാവരോഷ്, ടി.എസ്. സുനിത, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ എം.കെ. ഉണ്ണി, ടി.വി. വിജു, പാടശേഖര സെക്രട്ടറി സി.കെ. ശിവജി, കര്‍ഷകരായ ഒ.കെ. ഉണ്ണികൃഷന്, സിന്ധു എന്നിവര്‍ പങ്കെടുത്തു. പത്ത് വര്‍ഷത്തിലധികമായി ഈ പാടശേഖരത്തില്‍ ഒന്നാം സീസണായ വിരിപ്പ് കൃഷിയില്‍ ഞാറു നടീല്‍ നടന്നിട്ട് എന്ന് പാടശേഖര പ്രസിഡന്റ് എ.കെ. വിജയന് പറഞ്ഞു. ജ്യോതി, മനുരത്ന ഇനത്തില്‍പ്പെട്ട നെല്‍ വിത്തുകള്‍ ഉപയോഗിച്ചാണ് 75 ഏക്കറില്‍ കൂടുതല്‍ വരുന്ന പാടശേഖരത്തില്‍ കൃഷി ഇറക്കിയിട്ടുള്ളത്.