രാജസ്ഥാന് മരുഭൂമിയില്‍ നിന്നും മലയാളി ചിലന്തിഗവേഷകന്റെ പേരില്‍ പുതിയൊരു ചിലന്തി
ഇരിങ്ങാലക്കുട: ഭൂമിയില്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുളള ചിലന്തികളുടെ എണ്ണം അരലക്ഷം കടക്കുന്ന അവസരത്തില്‍ മലയാള ശാസ്ത്രലോകത്തിന് അഭിമാനമായി രാജസ്ഥാനിലെ താര് മരുഭൂമിയില്‍ നിന്നും കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് മലയാളി ചിലന്തിഗവേഷകന്റെ പേര് നല്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയും, ചിലന്തി ഗവേഷകനുമായ ഡോ. എം.വി. സുധീര്‍കുമാറിന്റെ പേരാണ് ചിലന്തിയായ സ്യൂഡോമോഗ്രസ് സുധി എന്ന ചിലന്തിക്ക് നല്‍കിയിരിക്കുന്നത്.

ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയോട് അനുബന്ധിച്ചുളള മാഞ്ചസ്റ്റര്‍ മ്യൂസിയത്തിലെ ചിലന്തി ഗവേഷകനായ ഡോ. ദിമിത്രി ലുഗനോവിന്റെ നേതൃത്വത്തില്‍ ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഋഷികേശ് ബാലകൃഷ്ണത്രിപാഠിയും, ആശിഷ്കുമാജന്ഗിദും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന ഈ ചിലന്തിയുടെ നീളം നാല് മില്ലി മീറ്റര്‍ മാത്രമാണ്. കടും തവിട്ടു നിറത്തിലുളള ആണ് ചിലന്തിയുടെ ശിരസില്‍ ചെറിയ വെളുത്ത രോമങ്ങള്‍ കാണാം. കണ്ണുകള്‍ക്കു ചുറ്റും കറുത്ത നിറമാണ്. ഇളം മഞ്ഞ നിറത്തിലുളള ഉദരത്തിന്റെ മധ്യത്തിലായി നീളത്തില്‍ ഇരുണ്ട വരയുണ്ട്. പെണ്‍ചിലന്തിയുടെ മഞ്ഞനിറത്തിലുളള തലയില്‍ കറുത്ത കണ്ണുകള്‍ കാണാം. ഇളം മഞ്ഞനിറത്തിലുളള ഉദരത്തില്‍ വെളുത്ത കുത്തുകളും കാണാം. മരുഭൂമിയിലെ ഉണങ്ങിയ പുല്‍നാമ്പുകള്‍ക്കിടയിലാണ് ഇവയെ കാണുന്നത്. 35 ഇനം ചിലന്തികളുളള ഈ ജെനുസിനെ ഇതാദ്യമായാണ് ഇന്ത്യയില്‍ കണ്ടുപിടിക്കുന്നത്. ഇത് ബ്രിട്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അരക്നോളജി എന്ന അന്താരാഷ്ട്ര ശാസ്ത്ര മാസികയുടെ അവസാന ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. സുധീര്‍കുമാര്‍ ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലയ്ക്ക് നല്കിയിട്ടുളള സംഭാവനകള്‍ക്കുളള അംഗീകാരമാണ് ഈ നാമം ചിലന്തിക്ക് നല്‍കിയിരിക്കുന്നത്.

വിവിധ അന്തര്‍ദേശീയ ശാസ്ത്ര മാസികകളിലായി 200 ഓളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച ‘കേരളത്തിലെ ചിലന്തികള്‍’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്. 35 ഇനം പുതിയ ചിലന്തികളെയാണ് സുധികുമാറിന്റെ നേതൃത്വത്തില്‍ ഇതുവരെ കണ്ടെത്തിയത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ചിലന്തി വൈവിധ്യ ഗവേഷണ പദ്ധതികളുടെ മുഖ്യഗവേഷകനായ സുധികുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജൈവവൈവിധ്യഗവേഷണ കേന്ദ്രത്തില്‍ 15 വിദ്യാര്‍ഥികളാണ് കേരളത്തിലെ ചിലന്തികളുടെയും, തേരട്ടകളുടെയും, ഉറുമ്പുകളുടെയും വൈവിധ്യത്തെ കുറിച്ച് ഇപ്പോള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
കുച്ചിപ്പുടിയില്‍ വീണ്ടും കാറ്റ്ലിന്റെ വിജയത്തിളക്കം; സഹോദയ കലോത്സവത്തില്‍ ഒന്നാം സ്ഥാനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി