സിപിഐ കുട്ടംകുളം സമരവാര്‍ഷികം ആചരിച്ചു
ഇരിങ്ങാലക്കുട: സിപിഐ കുട്ടംകുളം സമരവാര്‍ഷികം ആചരിച്ചു. അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന ഐതിഹാസികമായ കുട്ടംകുളം സമരത്തിന്റെ 76-ാം വാര്‍ഷികം സിപിഐ മണ്ഡലം സമ്മേളനത്തിന്റെ പതാകദിനമായി ആചരിച്ചു. കുട്ടംകുളം പരിസരത്ത് സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.കെ. സുധീഷ് പതാക ഉയര്‍ത്തി. മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. കെ.സി. ബിജു, കെ.എസ്. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. കെ.വി. രാമകൃഷ്ണന്, കെ.കെ. ശിവന്, അനിത രാധാകൃഷ്ണന്, ശോഭന മനോജ്, വി.ആര്. രമേഷ്, കെ.എസ്. ബൈജു, ടി.വി. വിബിന്, പി.എസ്. മിഥുന് എന്നിവര്‍ നേതൃത്വം നല്കി.

എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി