യൂത്ത് കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി
കീഴ്ത്താണി: യൂത്ത് കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാകെയര്‍ കാട്ടൂരുമായി സഹകരിച്ച്, കീഴ്ത്താണി ആര്‍എംഎല്‍പി സ്കൂളില്‍ വച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, പള്‍സ്, ദന്ത പരിശോധന, കാഴ്ച പരിശോധന എന്നിവക്കായി നിരവധി ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുബീഷ് കാക്കനാടന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കാറളം മണ്ഡലം പ്രസിഡന്റ് ശ്രീനാഥ് ഇടക്കാട്ടില്‍, അജീഷ് മേനോന്, കെ.ഒ. ഫെസ്റ്റിന്, കെ.എസ്. മിഥുന്, സി.എസ്. ആനന്ദ, സോബി സെബാസ്റ്റ്യന്‍, സിബിന് എന്നിവര്‍ നേതൃത്വം നല്കി.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം