മൂര്‍ക്കനാട് എന്‍എസ്എസ് കരയോഗത്തില്‍ പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും നടന്നു
മൂര്‍ക്കനാട്: എന്‍എസ്എസ് കരയോഗത്തില്‍ 65 വയസ് തികഞ്ഞവര്‍ക്ക് പ്രതിമാസം ആരോഗ്യ പെന്ഷന് നല്കുവാന് തീരുമാനിച്ചു. കരയോഗത്തില്‍ നടന്ന പൊതുയോഗവും, യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട്് പ്രസിഡന്റ് കെ.ബി. ശ്രീധരന് സംസാരിച്ചു. വൈസ് പ്രസിഡന്റ് രജിനി പ്രഭാകരന് അധ്യക്ഷത വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് സ്ഥാനം ഒഴിഞ്ഞ സെക്രട്ടറി പി. സജീവിന് പ്രസിഡന്റ് പൊന്നാടയണിയിച്ച് യാത്രയയപ്പ് നല്കി. നാലമ്പലം തൊഴല്‍ തീര്‍ഥയാത്ര നടത്തിപ്പിനായി രജനി പ്രഭാകരന്, ജയശ്രീ സുരേന്ദ്രന് എന്നിവരെ ചുമതലപ്പെടുത്തി. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മണികണ്ഠന് പുന്നപ്പിളളി, എം. ശാന്തകുമാരി രവീന്ദ്രന് മഠത്തില്‍, ജയശ്രീ സുരേന്ദ്രന്, സദിനി മനോഹര്‍, അംബിക മുകുന്ദന് എന്നിവര്‍ പ്രസംഗിച്ചു.