ദീപിക ദിശ 2022 വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ വച്ച് ദിശ 2022 എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാറും പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളില്‍ എപ്ലസ് നേടിയവരെ ആദരിക്കലും നടന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദീപിക തൃശൂര്‍ യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ ഫാ. റാഫേല്‍ ആക്കമറ്റത്തില്‍ സ്വാഗതമാശംസിച്ചു. സമാപന സമ്മേളനം നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ മുഖ്യാതിഥിയായിരുന്നു. ദീപിക മാര്‍ക്കറ്റിംഗ് കോഓര്‍ഡിനേറ്റര്‍ ഫാ. ജിയോ തെക്കിനിയത്ത് അധ്യക്ഷത വഹിച്ചു.
















