ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ സിപിഐക്ക് നിര്‍ണായപങ്ക്-പന്ന്യന്‍ രവീന്ദ്രന്
ഇരിങ്ങാലക്കുട: കൂടുതല്‍ കാലം ഭരിക്കുകയും അടിസ്ഥാനവികസനങ്ങള് സുസ്ഥിരമായി നടപ്പാക്കുകയും ചെയ്ത ഏക പാര്‍ട്ടി സിപിഐ ആണെന്നും, കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി തീര്‍ത്ത എല്ലാ മാറ്റങ്ങളിലും ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന സിപിഐയുടെ കൈയ്യൊപ്പു കൂടിയുണ്ടെന്ന് സിപിഐ കണ്ട്രോള് കമ്മീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് പ്രസ്താവിച്ചു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും ജനകീയ പ്രശ്നങ്ങളിലും ജനാധിപത്യ സമീപനം അംഗീകരിക്കുന്ന രാജ്യത്തെ പ്രധാന പാര്‍ട്ടിയാണ് സിപിഐ എന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ചുള്ള സ്മൃതിപതാക ബാനര്‍ കൊടിമര ജാഥകളുടെ സംഗമവും പൊതുസമ്മേളന വേദിയില്‍ നടന്നു. താണിശേരി എന്‍ആര്‍ കോച്ചന് നഗറില്‍ നടന്ന സമ്മേളനത്തില്‍ മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, കാറളം ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി എം. സുധീര്‍ദാസ്, കെ. ശ്രീകുമാര്‍, ടി.കെ. സുധീഷ്, കെ.സി. ബിജു, കെ.കെ. ശിവന്, കെ.പി. സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു.

ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും
സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു
മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജെനില്‍ ജോണിനെ ആദരിച്ചു
രാഘവന് പൊഴേക്കടവിലിന്റെ ജീവചരിത്ര ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു