ക്രൈസ്റ്റ് കോളജില്‍ സൈമള്‍ട്ടേനിയസ് ചെസ് മത്സരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ചെന്നൈയില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡിന്റെ പ്രചാരണാര്‍ഥം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച സൈമള്‍ട്ടേനിയസ് ചെസ് മത്സരം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ ഇന്ത്യന്‍ യൂത്ത് ചെസ് ടീം കോച്ച് ടി.ജെ. സുരേഷ് കുമാര്‍, സുമിത്ത് ബാലന് എന്നിവര്‍ ഒരേസമയം 47 ചെസ് കളിക്കാരുമായി ഏറ്റുമുട്ടി. തൃശൂര്‍ ജില്ലാ ചെസ് അസോസിയേഷന് പ്രസിഡന്റ് ശശിധരന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, പ്രസാദ് സുബ്രഹ്മണ്യം, ശ്യാം പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു. തൃശൂര്‍ ജില്ലാ ചെസ് അസോസിയേഷന് സെക്രട്ടറി പീറ്റര്‍ ജോസഫ് സ്വാഗതവും കോളജ് കായിക വിഭാഗം മേധാവി ബിന്ദു ടി. കല്യാണ്‍ നന്ദിയും പറഞ്ഞു.