ആളൂര്‍ നോര്‍ത്ത് കമ്മിറ്റി നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ കൈമാറി
ആളൂര്‍: നോര്‍ത്ത് കമ്മിറ്റി കല്ലേറ്റുംകരയിലെ സൈനക്ക് നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ ദാനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്. ബിന്ദു നിര്‍വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. നിര്‍ധന കുടുംബത്തിന് ആളൂര്‍ സഹകരണ ബാങ്കില്‍ ഉണ്ടായ കടബാധ്യത തീര്‍ത്ത് ആധാരം ആ കുടുംബത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ടീച്ചര്‍ കൈമാറി. ടി.കെ. സന്തോഷ്, എം. രാജേഷ്, യു.കെ. പ്രഭാകരന്, ബെന്നി തോട്ടാപ്പിള്ളി, സൈന്ധ്യ നൈസന്‍, രതി സുരേഷ്, ടി.എസ്. ഷാജു എന്നിവര്‍ പ്രസംഗിച്ചു.