ചെമ്മണ്ട കോളനിയിലെ അപകടകരമായ കിണര്‍ മൂടി ജനസുരക്ഷ ഉറപ്പു വരുത്തുക, ബിജെപി
ചെമ്മണ്ട: കോളനിയിലെ കളിസ്ഥലത്തിനോടു ചേര്‍ന്ന് നിരവധി വീടുകള്‍ തിങ്ങി നിറഞ്ഞ പ്രദേശത്തെ പൊതു കിണര്‍ വളരെ വലിയ വങ്ക് മൂലം ഏറെ അപകടരമായ അവസ്ഥയിലാണ് നില്‍ക്കുന്നത്. കിണര്‍ ഉപയോഗശൂന്യമായതും വലിയ ചുറ്റുവട്ടത്തെ വീട്ടുകാര്‍ക്കും കളിസ്ഥലത്ത് കളിക്കുന്നവര്‍ക്കും അപകടം സംഭവിക്കാവുന്ന നിലയിലായിരിക്കുന്നു. നിരവധി പേര് ഒപ്പിട്ട പരാതി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെമ്പര്‍ക്ക് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു. യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല എന്ന് കോളനി നിവാസികള്‍ പറഞ്ഞു. പത്താം തിയതി വലിയ ശബ്ദത്തോടെ മണ്ണിടിച്ചില്‍ ഉണ്ടായി. മഴ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ്. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട സംഭവസ്ഥലം സന്ദര്‍ശിച്ച് കോളനി നിവാസികളുമായി സംസാരിച്ചു. ബൂത്ത് പ്രസിഡന്റ് എന്‍.കെ. ധനേഷ്, ബൂത്ത് ജനറല്‍ സെകട്ടറി ജോഷി നെല്ലിശേരി, കമ്മിറ്റിയംഗങ്ങളായ എം.എം. സുമേഷ്, ഷാജന് തച്ചറാട്ടില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ഫിഫ വേള്‍ഡ് കപ്പ് മാമാങ്കത്തെ വരവേറ്റ് വിഎച്ച്എസ്എസ് കാറളം
കാട്ടിക്കുളം ഭരതന് അനുസ്മരണം നടത്തി
കാറളം പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
യാത്രാവരുമാനം ജീവകാരുണ്യത്തിന്; വൃക്ക രോഗിയായ യുവതിക്ക് ദേവമാതാ ബസിന്റെ കരുതല്‍
ജനങ്ങളുടെ ഇടപെടലില്‍ റോഡിന് താത്കാലിക ആശ്വാസം; പടിഞ്ഞാട്ടുമുറിയിലെ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് യാത്രാസൗകര്യം ഒരുക്കി
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു