കേരള പോലീസ് അസോസിയേഷന് 36-ാം സംസ്ഥാന സമ്മേളനാഘോഷം
ഇരിങ്ങാലക്കുട: കേരള പോലീസ് അസോസിയേഷന് 36-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഷട്ടില്‍, ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ് എന്നീ ഇനങ്ങളിലായി നാല് റേഞ്ച്കളിലായി മേഖലാ തല മത്സരങ്ങളും അതിലെ വിജയികളെ ഉള്‍പെടുത്തി തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ വെച്ച് സംസ്ഥാനതല മത്സരവും നടത്തുന്നു. ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്ക് തൃശൂര്‍ റൂറല്‍ ജില്ല ആതിഥ്യം വഹിച്ചു. ഇരിങ്ങാലക്കുട കാത്തലിക് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ബാഡ്മിന്റന്‍ മത്സരം തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ഐശ്യര്യ ഡോങ്റേ ഐപിഎസ് ഉദ്ഘാടനം നിര്‍വഹിച്ചു. കേരള പോലീസ് അസോസിയേഷന് തൃശൂര്‍ റൂറല്‍ ജില്ല പ്രസിഡന്റ് സി.എസ്. ഷെല്ലി മോന് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന യോഗത്തിന് ജില്ല സെക്രട്ടറി വി.യു. സില്‍ജോ സ്വാഗതം പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, കേരള പോലീസ് അസോസിയേഷന് സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.എ. ബിജു, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തൃശൂര്‍ റൂറല്‍ സെക്രട്ടറി കെ.പി. രാജു, പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന്, കേരള പോലീസ് അസോസിയേഷന് തൃശൂര്‍ സിറ്റി സെക്രട്ടറി കെ.സി. ഗിരീഷ്, പ്രസിഡന്റ്് സി.വി. മധു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

മുകുന്ദപുരം പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല അവധിദിന ക്യാമ്പ് സമാപിച്ചു
വിദ്യാര്‍ഥികള്‍ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കണം: നിമിഷി ത്രിപാഠി ഐപിഎസ്
നിപ്മറില്‍ വിദ്യാര്‍ഥിനികള്‍ക്ക് റാങ്ക് തിളക്കം
ക്രൈസ്റ്റ് കോളജില്‍ ഗവേഷണ ഫണ്ടിംഗ് അവസരങ്ങള്‍ പരിചയപ്പെടുത്തി ശില്പശാല
കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ സ്വയശ്രയ വിഭാഗത്തിലെ ആദ്യത്തെ സോഷ്യല്‍ വര്‍ക്ക് റിസര്‍ച്ച് സെന്റര്‍ ക്രൈസ്റ്റ് കോളജിന്
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പേസ് ഡ്രീം സ്കോളേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു