നാടിന്റെ ആരോഗ്യം നാട്ടുഭക്ഷണത്തിലൂടെ’ നാടന്‍ ഭക്ഷ്യമേളയും സെമിനാറും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സിപിഐ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം സമ്മേളന പ്രചരണാര്‍ഥം കേരള മഹിളാസംഘം കാറളം പഞ്ചായത്ത് കമ്മിറ്റി ‘നാടിന്റെ ആരോഗ്യം നാട്ടുഭക്ഷണത്തിലൂടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി നാടന്‍ ഭക്ഷ്യമേളയും സെമിനാറും സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ.വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള കാര്‍ഷിക സര്‍വകലാശാല പ്രഫസര്‍ ഡോ. പി. ഇന്ദിരാദേവി വിഷയാവതരണം നടത്തി. കേരള മഹിളാസംഘം കാറളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പ്രിയ സുനില്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രമ രാജന് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, കേരള മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന്, സിപിഐ കാറളം ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. ബൈജു, സെക്രട്ടറി എം. സുധീര്‍ദാസ്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാര്‍, ബിന്ദു പ്രദീപ്, അംബിക സുഭാഷ്, ഷംല അസീസ്, ഷീജ സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷീജ സന്തോഷ് നാട്ടുഭക്ഷണ പെരുമ പങ്കുവക്കലും, കലാപരിപടികള്‍ സിജോ പൊറത്തൂര്‍, റഷീദ് കാറളം എന്നിവര്‍ ചേര്‍ന്ന് നയിച്ചു. നൂറില്‍പരം മഹിളാസംഘം പ്രവര്‍ത്തകര്‍ വിവിധയിനം നാട്ടുഭക്ഷണങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.