കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം-സംഘാടക സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ജൂലൈ 24 മുതല്‍ 27 വരെ ഇരിങ്ങാലക്കുട ത്രീ സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നു. സംഘാടക സമിതി രൂപീകരണയോഗം പ്രാ. കെ.യു. അരുണന്‍മാസ്റ്റര്‍ മുന്‍ എംഎല്‍എ. ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഉല്ലാസ് കളക്കാട്ട്, കെ.ആര്. വിജയ, കെ.എ. ഗോപി എന്നിവര്‍ പ്രസംഗിച്ചു. വി.എ. മനോജ് കുമാര്‍ ചെയര്മാന് മാന്‍ ആയും ടി.ജി. ശങ്കര നാരായണന് കണ്‍വീനര്‍ ആയും, ജയന് അരിമ്പ്ര ട്രഷറര്‍ ആയും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ടി.ജി. ശങ്കരനാരായണന് സ്വാഗതവും എം.ബി. രാജു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ തുടങ്ങി