കൂടിയാട്ട ഉത്സവത്തില്‍ സുഭദ്രയുടെ നിര്‍വഹണം

ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൂടിയാട്ട ഉത്സവത്തില്‍ സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ സുഭദ്രയുടെ നിര്‍വഹണം അരങ്ങേറി. മാധവനാട്യഭൂമിയില്‍ സുഭദ്രയായി ഉഷാനങ്ങ്യാര്‍ അരങ്ങിലെത്തി. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം വിനീഷ് എന്നിവരും താളത്തില്‍ ആതിരാ ഹരിഹരന്, ഗുരുകുലം അക്ഷര, ഗുരുകുലം ആദിത്യ എന്നിവരും ഇടയ്ക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണനും മേളം ഒരുക്കി.