സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി രൂപീകരണം
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി രൂപീകരണം സ്കൂള്‍ മനേജര്‍ ഫാ. പയസ് ചെറപ്പണത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ ആന്സന് ഡൊമിനിക്ക് മുന്‍ പ്രിന്‍സിപ്പല്‍മാരായിരുന്ന പോള്‍ മാസ്റ്റര്‍, ഭരതന് മാസ്റ്റര്‍, ജിജി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഒഎസ്എ രൂപീകരിച്ചു. ഭാരവാഹികളായി ജോര്‍ജ്ജ് മാത്യു-പ്രസിഡന്റ്, ലിഷ ജോസഫ്-സെക്രട്ടറി, ടി.ആര്. അജിത്ത്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. പൂര്‍വ വിദ്യാര്‍ഥികളായ യുവ നടന് ടോവിനോ തോമസും ഭാര്യ ലിഡിയ, പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ പ്രഥമ പ്രസിഡന്റ് ജോര്‍ജ് മാത്യു, സെക്രട്ടറി ലിഷ ജോസഫ്, ട്രഷറര്‍ ടി.ആര്. അജിത് എന്നിവര്‍ ചേര്‍ന്ന് ഓര്‍മക്കായി സ്കൂള്‍ മുറ്റത്ത് വൃക്ഷതൈ നട്ടു. മായ ടീച്ചര്‍ നന്ദി പറഞ്ഞു.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി