പൂമംഗലം കര്‍ഷക സമ്മേളനം
പൂമംഗലം: കാര്‍ഷിക വൈദ്യുതി സൗജന്യം ലഭിക്കുന്നതിനു നിലവില്‍ ഉള്ള രീതി അട്ടിമറിക്കരുത്. കര്‍ഷകര്‍ക്ക് കാര്‍ഷികമേഖലയില്‍ വൈദ്യുതിയുടെ ബില്‍ കെഎസ്ഇബി അടക്കുന്ന രീതിക്ക് പകരം പുതിയ സൊസൈറ്റി ഉണ്ടാക്കുന്നതിനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് കേരള കര്‍ഷകസംഘം പൂമംഗലം പഞ്ചായത്ത് സമ്മേളനം കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് ടി.എസ്. സജീവന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.സി. പ്രേമരാജന്‍ ആദരിച്ചു. കെ.എം. ശ്രീകാന്ത്, കെ.വി. ജിനാരാജ്ദാസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വി.എസ്. ബൈജു-പ്രസിഡന്റ്, കെ.വി. ജിനാരാജ്ദാസന്-സെക്രട്ടറി, പി.കെ. സുനിലാല്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. സ്വാഗതസംഘം ചെയര്മാന് കെ.എസ്. തമ്പി സ്വാഗതവും പി.കെ. സുനിലാല്‍ നന്ദിയും പറഞ്ഞു.