ആനന്ദപുരം സ്കൂളില്‍ ‘കുറുമൊഴി’ കുട്ടികളുടെ പത്രം പ്രകാശനം ചെയ്തു
ആനന്ദപുരം: ശ്രീകൃഷ്ണ സ്കൂള്‍ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചു വരുന്ന ‘കുറുമൊഴി’ എന്ന കുട്ടികളുടെ പത്രത്തിന്റെ പുതിയ ലക്കം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പ്രകാശനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബി. സജീവ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് എ.എം. ജോണ്സണ്, സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, മാതൃസംഗമം പ്രസിഡന്റ് രജനി ശിവദാസന്‍, പിടിഎ വൈസ് പ്രസിഡന്റ് ടി.എ. അജിത്കുമാര്‍, മുന്‍ പ്രധാന അധ്യാപിക പി.കെ. ബേബിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥി അശ്വിന് കൃഷ്ണ വിജയലക്ഷ്മിയുടെ പുതുവര്‍ഷം’ എന്ന കവിത ആലപിച്ചു. പ്രധാന അധ്യാപകന് ടി. അനില്‍കുമാര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എം. ശ്രീകല നന്ദിയും പറഞ്ഞു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു