എഐവൈഎഫ് കാറളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കാറളം: എഐവൈഎഫ് കാറളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാറളം എല്‍പി സ്കൂളിലേയ്ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു. എഐവൈഎഫ് മേഖല പ്രസിഡന്റ് എന്‍.ആര്. യദുകൃഷ്ണന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, ജില്ലാ കമ്മിറ്റി അംഗം പി.എസ്. ശ്യാംകുമാര്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാര്‍, രണ്ടാം വാര്‍ഡ് മെമ്പര്‍ ബിന്ദു പ്രദീപ് എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി ഷാഹില്‍ സ്വാഗതവും സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് മഞ്ജു ടീച്ചര്‍ നന്ദിയും പറഞ്ഞു. മേഖല കമ്മിറ്റി അംഗങ്ങളായ ടി.എസ.് ശരത്ത്, സി.എസ്. പ്രവീണ്‍, പി.വി. വിഘ്നേഷ് എന്നിവര്‍ നേതൃത്വം നല്കി.

മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു