കേരള കര്‍ഷക സംഘം കരുവന്നൂര്‍ മേഖലാസമ്മേളനം ടി.ജി. ശങ്കര നാരായണന് ഉദ്ഘാടനം ചെയ്തു

കരുവന്നൂര്‍: പ്രിയദര്‍ശിനി ഹാളില്‍ വച്ച് (എം.എന്‍ നീലകണ്ഠന് നഗര്‍) കേരള കര്‍ഷക സംഘം തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കര നാരായണന് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാനും, സിപി(എം) കരുവന്നൂര്‍ ലോക്കല്‍ സെക്രട്ടറിയുമായ പി.കെ. മനുമോഹന്‍ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. കെ.എം. മോഹനന് അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ ടി.കെ. ജയാനന്ദന്, പി.എസ.് വിശ്വംഭരന്, ഷൈലജ ബാലന്, പി.വി. സദാനന്ദന് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സമ്മേളനം 21 അംഗ മേഖല കമ്മിറ്റിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. മേഖല സെക്രട്ടറിയായി ഐ.ആര്. നിഷാദ്, പ്രസിഡന്റായി കെ.എം. മോഹനന്, ട്രഷററായി പി.എം. സുതന് എന്നിവരെയും, ജോയിന്റ് സെക്രട്ടറിയായി ടി.കെ. അഭിലാഷ്, വൈസ് പ്രസിഡന്റായി ഷൈലജ ബാലന് എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട നഗരസഭയുടെ പൊറത്തിശേരി മേഖലയിലെ കാര്‍ഷിക മേഖലയോടും കര്‍ഷകരോടുമുള്ള അവഗണന അവസാനിപ്പിക്കണമെന്നും വിവിധ തരം കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങളും സബ്സിഡികളും അനുവദിച്ച് തരണമെന്നും സമ്മേളനം പ്രമേയം മൂലം ഇരിങ്ങാലക്കുട നഗരസഭ അധികാരികളോട് ആവശ്യപ്പെട്ടു.