സ്വാതന്ത്ര്യ ദിനത്തില്‍ വേറിട്ട മാതൃകയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്
ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ ദിനം വേറിട്ട രീതിയില്‍ ആഘോഷിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്. 8.15 ന് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വര്‍ണശബള ഘോഷയാത്ര താളമേളങ്ങളോടെ നടത്തി. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍, ദേശഭക്തിഗാന ആലാപനം എന്നിവയും ഉണ്ടായി. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു വ്യത്യസ്ത തലങ്ങളിലെ വിവിധ വ്യക്തികള്‍ക്ക് 75 ഭരണഘടന നല്‍കികൊണ്ട് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ചു. ഭരണഘടന സദസ,് ബ്ലോക്ക് പരിധിയില്‍ മികച്ച വിജയം നേടിയ സ്കൂളുകളെ ആദരിക്കല്‍ തുടങ്ങിയവ നടത്തി. തുടര്‍ന്ന് ആധുനിക ഇന്ത്യയില്‍ ഭരണഘടനയുടെ പ്രസക്തി എന്ന വിഷയത്തില്‍ കെജിഒഎ സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. എ. രാജഹരിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. മോഹന്‍ വലിയാട്ടില്‍ സ്വാഗതം ആശംസിച്ച ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സി. ജിനീഷ് നന്ദി പറഞ്ഞു.