ശാന്തിനികേതനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ എസ്എന്‍ഇഎസ് ചെയര്മാന് എ.എ. ബാലന് പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്കൂള്‍ പാര്‍ലമെന്റ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. എസ്എന്‍ഇഎസ് വൈസ് ചെയര്മാന് പി.കെ. പ്രസന്നന്, എസ്എന്‍ഇഎസ് പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദബാബു, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, മാനേജര്‍ പ്രഫ. എം.എസ്. വിശ്വനാഥന്, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍, കായിക അധ്യാപിക ശോഭ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ നിഷാകുമാരി, രേഷ്മ ആര്. മേനോന്, പി.വി. സുജ എന്നിവര്‍ നേതൃത്വം നല്കി.