ജെസിഐ ബിഗ് ഷോയും വീല്‍ ചെയര്‍ വിതരണോദ്ഘാടനവും
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം രൂപ വില വരുന്ന പത്ത് ഇലക്ട്രോണിക് വീല്‍ചെയറുകള്‍ അശരണരായ അംഗവൈകല്യമുള്ളവര്‍ക്ക് വിതരണം ചെയ്തു. എംസിപി കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഇന്നസെന്റിന് മന്ത്രി സമ്മാനിച്ചു. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി മുഖ്യാതിഥി ആയിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ജെസിഐ സോണ്‍ പ്രസിഡന്റ് ജോബിന് കുര്യാക്കോസ്, പ്രോഗ്രാം ഡയറക്ടര്‍മാരായ ഡിബിന്‍ അമ്പൂക്കന്, നിസാര്‍ അഷറഫ്, മുന്‍ പ്രസിഡന്റുമാരായ വി.ബി. മണിലാല്‍, ടെല്‍സണ്‍ കോട്ടോളി, അഡ്വ. ജോണ്‍ നിധിന് തോമസ്, സോണ്‍ സെക്രട്ടറി മേജോ ജോസ്, ചാപ്റ്റര്‍ സെക്രട്ടറി ഷൈജോ ജോസ്, ലേഡി ജെസി പ്രസിഡന്റ് ട്രീസ ഡയസ്, ജെജെ വിംഗ് ചെയര്മാന് അലന് ടെല്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംഗീത മാന്ത്രികന് സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ സിനിമ സീരിയല്‍ താരങ്ങള്‍ പങ്കെടുത്ത ബിഗ് ഷോയും ഉണ്ടായിരുന്നു.