കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു
മുരിയാട: ഗ്രാമപഞ്ചായത്ത് 15 ാം വാര്‍ഡില്‍ പുല്ലൂര്‍ അമ്പലനടയില്‍ താമസിക്കുന്ന തുമ്പരത്തി പ്രവീണ്‍ (41) കഴിഞ്ഞ രണ്ടു വര്‍ഷമായി കരള്‍ സംബന്ധമായ അസുഖം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സക്കുമായി 35 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടര്‍ ആര്. ബിന്ദു ടീച്ചര്‍ മുഖേന 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി 20 ലക്ഷം രൂപ സമാഹരിക്കുന്നതിനു വേണ്ടി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ചെയര്‍മാനായും, വാര്‍ഡ് മെമ്പര്‍ കെ.പി. പ്രശാന്ത് കണ്‍വീനറായും പ്രവീണ്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പ്രവീണിന്റെ ഭാര്യ സൗമ്യയുടെ കരള്‍ ആണ് നല്‍കുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മുരിയാട് ശാഖയില്‍ പ്രവീണ്‍ ചികിത്സാ സഹായനിധി എന്ന പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 110101000014588, ഐഎഫ്എസി ഐഒബി :0001101, ഗൂഗിള്‍ പേ: 9745401845, ഫോണ്‍: 6238150371, 9387432008