ഗവണ്മെന്റ് ഉത്തരവ് കത്തിച്ച് പ്രതിഷേധം, ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട: ഗവണ്മെന്റ് കരാര്‍ മേഖലയില്‍ ലേബര്‍ കോണ്ട്രാക്ടര് സൊസൈറ്റികള്‍ക്ക് നല്‍കിവരുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ പുനസ്ഥാപിച്ചുകൊണ്ടുള്ള ഗവണ്മെന്റ് ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് കേരളത്തിലെ മുഴുവന്‍ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ നടത്തുന്നതിന്റെ ഭാഗമായി അസോസിയേഷന് മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുമ്പില്‍ ഉത്തരവ് കത്തിച്ച് കൊണ്ടുള്ള പ്രതിഷേധ സമരം സംഘടിപ്പിച്ചു. എകെജിസിഎയുടെ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി മനോജ് മേനോന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം.ഡി. ജെയ്സണ്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സമരത്തില്‍ അസോസിയേഷന് ഭാരവാഹികളായ സെക്രട്ടറി ജയരാജ്, ജോയിന്റ് സെക്രട്ടറി ക്രിസ്തുദാസ്, വൈസ് പ്രസിഡന്റ് ഗോപികുമാര്‍, ട്രഷറര്‍ ടോമി, എക്സി. അംഗം സി.ഡി. ജോണി എന്നിവര്‍ പങ്കെടുത്തു.