വാരിയര്‍ സമാജം കുടുംബ സംഗമം നടത്തി
അവിട്ടത്തൂര്‍: വാരിയര്‍ സമാജം ഇരിങ്ങാലക്കുട കുടുംബ സംഗമം അവിട്ടത്തൂര്‍ വാരിയത്ത് നടന്നു. മുതിര്‍ന്ന അംഗം എ. രാമവാരിയര്‍ ഭദ്രദീപം കൊളുത്തി. പ്രശസ്ത കവിയും, കഥാകൃത്തും ഡോ. ഇ. സന്ധ്യ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. രുദ്രന് വാരിയര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കവി മാപ്രാണം കൃഷ്ണകുമാര്‍, സെക്രട്ടറി വി.വി. ഗിരീശന്, ടി. രാമന്‍കുട്ടി, വി.വി. ശ്രീല, എ. അച്ചുതന്, എ.എസ്. സതീശന് , എ. അജിത്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എണ്‍പത്തിനാല് വയസ് കഴിഞ്ഞ വരെ ഓണപ്പുടവ നല്കി ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് രക്ഷാധികാരി കെ.വി. ചന്ദ്രന് ഉപഹാരം നല്കി. നാമ ജപ ഘോഷയാത്ര, മാലകെട്ട് മത്സരം, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു.