കര്‍ഷക സംഘം ഏരിയാതല പതാക ദിനാചരണം
എടതിരിഞ്ഞി: കേരള കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഏരിയാതല പതാക ദിനാചരണം എടതിരിഞ്ഞിയില്‍ നടന്നു. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ. ഡേവിസ് മാസ്റ്റര്‍ പതാക ഉയര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം മേഖല കമ്മിറ്റി പ്രസിഡന്റ് മജീദ് വാടേക്കാരന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്, ലോക്കല്‍ സെക്രട്ടറി എ.എസ്. ഗിരീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി കെ.എം. സജീവന് സ്വാഗതവും, അജിത പീതാംബരന് നന്ദിയും പറഞ്ഞു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു