പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണം, കെആര്‍ഡിഎസ്എ
തൃശൂര്‍: പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാല് ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന് മുന്നോടിയായി കേരളാ റവന്യു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കണ്വെന്ഷന് സംഘടിപ്പിച്ചു. ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 26നാണ് സെക്രട്ടേറിയേറ്റ് മാര്‍ച്ച്. കെആര്‍ഡിഎസ്എ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എസ്കെഎം ബഷീര്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.എച്ച്. ബാലമുരളി, ജില്ലാ സെക്രട്ടറി എ.എം. നൗഷാദ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.സി. സുഭാഷ്, ജില്ലാ പ്രസിഡന്റ് വി.വി. പ്രസാദ്, ടി.വി. ഗോപകുമാര്‍, സി.എസ്. അനില്‍കുമാര്‍, വി. തങ്കച്ചന്, ജി. പ്രസീത, പി.ജി. രജിത്ത് എന്നിവര്‍ സംസാരിച്ചു.