എന്‍എസ്എസ് കരയോഗം വിവാഹപൂര്‍വ കൗണ്‍സിലിംഗ് നടത്തി
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെയും ഹ്യൂമന്‍ റിസോഴ്സ് സെന്ററിന്റെയും നേതൃത്വത്തില്‍ ദ്വിദിന വിവാഹപൂര്‍വ കൗണ്‍സിലിംഗിന് തുടക്കമായി. വ്യാപാരഭവനില്‍ ആരംഭിച്ച കൗണ്‍സിലിംഗ് ക്ലാസ് താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയന് വൈസ് പ്രസിഡന്റ് കെ. ദിനേശ് കുമാര്‍ അധ്യക്ഷനായി. എച്ച്ആര്‍ ഫാക്കല്‍റ്റി അംഗം ആര്. ബാലകൃഷ്ണനും എന്‍എസ്എസ് ആലുവ യൂണിയന് എച്ച്ആര്‍ ഫാക്കല്‍റ്റി അംഗം ഡോ. ബി. ജയപ്രകാശും ക്ലാസുകള്‍ നയിച്ചു. യൂണിയന് സെക്രട്ടറി കെ. രവീന്ദ്രന്, പ്രതിനിധി സഭാംഗങ്ങളായ കെ. ശേഖരന്, സി.ബി. രാജന്, കെ.എ. സുരേന്ദ്രന്, യൂണിയന് കമ്മിറ്റി അംഗങ്ങളായ ടി. മണിമേനോന്‍, സി. വിജയന്, എ.ജി. മണികണ്ഠന്, വി.എം. അച്യുതന്, സുനില്‍ കെ. മേനോന്, പി.ആര്. അജിത്കുമാര്‍, വി. കരുണാകരന്, കെ. രോഹിത് എന്നിവര്‍ നേതൃത്വം നല്കി.