നടവരമ്പ് അംബേദ്കര്‍ കോളനിയില്‍ ഡിവൈഎഫ്ഐ ബിസ്കറ്റ് കിറ്റുകള്‍ വിതരണം ചെയ്തു
നടവരമ്പ്: വേളൂക്കര ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍ കോളനി സ്ഥിതി ചെയ്യുന്ന മൂന്നാം വാര്‍ഡില്‍ മുഴുവന്‍ കുടുംബങ്ങളിലേക്കും ഡിവൈഎഫ്ഐ വേളൂക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിസ്കറ്റ് കിറ്റുകള്‍ വിതരണം ചെയ്തു. സര്‍ക്കാരിന്റെ റേഷന്‍ ധാന്യങ്ങളും വിദ്യാര്‍ഥികള്‍ക്കുള്ള പലവ്യഞ്ജന കിറ്റുകളും ലഭിച്ചിരുന്നെങ്കിലും ദിവസങ്ങളായി ജനങ്ങള്‍ക്കു പുറത്തിറങ്ങാന്‍ പറ്റാത്തതുകൊണ്ടു കുട്ടികള്‍ക്കാവശ്യമുള്ള ലഘുഭക്ഷണത്തിന്റെ അപര്യാപ്തത പ്രദേശത്ത് നിലനില്ക്കുന്നതു മനസിലാക്കിയാണു ഡിവൈഎഫ്ഐ ബിസ്കറ്റ് ചലഞ്ച് ഏറ്റെടുത്തത്. സുമനസുകളുടെ സഹായത്തോടെ 154 കിറ്റുകളിലായി 1047 പാക്കറ്റ് ബിസ്കറ്റുകള്‍ വിതരണം ചെയ്തു. ബിസ്കറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനം ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി.എ. അനീഷ് നിര്‍വഹിച്ചു. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി.എച്ച്. വിജീഷ്, സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ജയലക്ഷ്മി ജയന്, ബ്രാഞ്ച് സെക്രട്ടറി ടി.എ. സുരേഷ്, മേഖല സെക്രട്ടറി കെ.എസ്. സുമിത്ത്, പ്രസിഡന്റ് എം.കെ. അജീഷ്, ട്രഷറര്‍ കെ.ബി. വിജേഷ്, അക്ഷയ്, വിവേക് തുടങ്ങിയവര്‍ നേതൃത്വം നല്കി.

പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണവിതരണം നടത്തി
തൊഴിലുറപ്പ് അംഗങ്ങള്‍ക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
പുളിക്കലച്ചിറ പാലം യാഥാര്‍ഥ്യത്തിലേക്ക്; സ്ലാബ് കോണ്‍ക്രീറ്റിംഗ് കഴിഞ്ഞു, ഇനി അപ്രോച്ച് റോഡ് പണി