എംഎല്‍എ മൗനം വെടിയണം : ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി
ഇരിങ്ങാലക്കുട: നഗരസഭയില്‍ കോവിഡ് 19 ന്റെ വ്യാപനം ഗണ്യമായി കുറഞ്ഞിട്ടും കണ്ടെയിന്മെന്റ് സോണില്‍ നിന്നും വ്യാപാരമേഖയെ ഒഴിവാക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ബസ്സ്റ്റാന്റിനോട് ചേര്‍ന്നുള്ള കിഴക്കേനട പൂര്‍ണമായും തുറന്ന് പ്രവര്‍ത്തിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി ആവശ്യപ്പെട്ടു. എംഎല്‍എ മൗനം വെടിഞ്ഞ് ഇക്കാര്യത്തില്‍ ഇടപെടണം. ചുരുങ്ങിയത് 24, 26 എന്നീ വാര്‍ഡുകളെങ്കിലും തുറക്കാന്‍ നടപടി എടുക്കണം.