ചിറമല്‍ കോലങ്കണ്ണി തറവാട്ടു യോഗം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ചിറമല്‍ കോലങ്കണ്ണി തറവാട്ട് യോഗത്തിന്റെ പതിനഞ്ചാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. കല്പറമ്പ് സെന്റ് മേരീസ് ഫൊറോന പളളിയില്‍ നടന്ന ദിവ്യബലിക്ക് ഫാ. ജസ്റ്റിന് കോലങ്കണ്ണി കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പാരീഷ്ഹാളില്‍ നടന്ന പൊതുസമ്മേളനം അഡ്വ. സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് മുഖ്യപ്രഭാഷണം നടത്തി. കല്പറമ്പ് സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഡേവീസ് കുടിയിരിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡന്റ് ജോണ്സണ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോര്‍ജ് കോലങ്കണ്ണി റിപ്പോര്‍ട്ടവതരിപ്പിച്ചു. ട്രഷറര്‍ ജോണി കോലങ്കണ്ണി, തോമസ് കോലങ്കണ്ണി എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജോണ്സണ് കോലങ്കണ്ണി (പ്രസിഡന്റ്), കെ.എല്‍. ജോണ്സണ് (സെക്രട്ടറി), ബാബു കോലങ്കണ്ണി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം