സ്പര്‍ശം 2021 സംസ്ഥാനതല മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള അവാര്‍ഡ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്
ഇരിങ്ങാലക്കുട: നാഷണല്‍ സര്‍വീസ് സ്കീം സ്റ്റേറ്റ് സെല്ലും കേരള എക്സൈസ് ഡിപ്പാര്‍ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്കരണ പരിപാടിയായ സ്പര്‍ശം 2021ല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച എന്‍എസ്എസ് യൂണിറ്റിനുള്ള സംസ്ഥാനതല അവാര്‍ഡ് ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളജിന് ലഭിച്ചു. കോഴിക്കോട് ജെഡിടി കണ്വെന്ഷന് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍
ഉന്നതവിദ്യാഭ്യാസ സാമൂഹിക വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവില്‍ നിന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സിനി വര്‍ഗീസും വളണ്ടിയര്‍മാരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കൂടാതെ എന്‍എസ്എസ് തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്ററും സെന്റ്. ജോസഫ്സ് കോളജിലെ മുന്‍ പ്രോഗ്രാം ഓഫീസറും ആയ ഡോ. ടി.വി. ബിനുവിന് സ്പര്‍ശം 2021 സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് ജില്ലാ കോര്ഡിനേറ്ററിനുള്ള അവാര്‍ഡും ലഭിച്ചു.