സൗജന്യ മെഡിക്കല്‍ പരിശോധനക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെയും, സെന്റ് വിന്‍സെന്റ് ഡിആര്‍സി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ പരിശോധനക്യാമ്പ് സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂര്‍ ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന് ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ ജെയിന് മേരി (സിഎസ്എം) അധ്യക്ഷത വഹിച്ചു. പത്തൊമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് ആശംസകള്‍ അര്‍പ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടന്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍ ആമുഖ പ്രസംഗവും നടത്തി. നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ റോയ്സി മരിയ നന്ദി പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ട്രഷറര്‍ വി.കെ. അനില്‍കുമാര്‍, വൈസ് പ്രസിഡന്റുമാരായ ടി. മണിമേനോന്‍, പി.വി. നോബിള്‍, ജോയിന്റ് സെക്രട്ടറിമാരായ ഡീന്‍ ഷഹീദ്, ഷൈജോ ജോസ്, കെ.ആര്. ബൈജു, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോണ്‍ ജോസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.